കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാനിലെ നിസ്വ, ഇബ്രി എന്നിവിടങ്ങളിൽ പുതിയഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂമും ഉദ്ഘാടനം ചെയ്തു.
നിസ്വയിലും ഇബ്രിയിലെയും ഷോറൂമുകൾ വാലി ഒഫ് നിസ്വ, സയീദത്ത് അൽഷൈഖ് മുഹ്സിൻ ബിൻ ഹമദ് ബിൻ മുഹ്സിൻ അൽ മസ്കാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഒമാൻ അവന്യൂസ് മാൾ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് താരവും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ നിർവഹിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീജിയണൽ ഹെഡ് കെ.നജീബ് തുടങ്ങിയവർ സംബന്ധിച്ചു. സുൽത്താനേറ്റിൽ 18 ഷോറൂമുകൾ മലബാർ ഗോൾഡിനുണ്ട്. പത്ത് രാജ്യങ്ങളിലായി മൊത്തം ഷോറൂമുകൾ 285ലധികവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |