കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ, ലക്നൗവിലെ രണ്ടാംഷോറൂം ഹസ്രത്ഗഞ്ചിലെ ഷഹ്നാജാഫ് റോഡിൽ തുറന്നു. ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളോടെ 6,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി നിർവഹിച്ചു. മുഖ്യാതിഥി ഉത്തർപ്രദേശ് നിയമമന്ത്രി ബ്രജേഷ് പതക് ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. ഉത്തർപ്രദേശിൽ മലബാർ ഗോൾഡിന്റെ അഞ്ചാം ഷോറൂമാണിത്.
മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, എം. അബ്ദുൾ മജീദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ് തുടങ്ങിയവർ സംബന്ധിച്ചു. മലബാർ ഗ്രൂപ്പിന്റെ ആഗോളവികസന പദ്ധതികളുടെ ഭാഗമാണ് ലക്നൗവിലെ പുതിയ ഷോറൂം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |