SignIn
Kerala Kaumudi Online
Saturday, 20 April 2024 8.18 AM IST

മലബാർ ഗോൾഡ്: പുതിയ ഷോറൂം കട്ടപ്പനയിൽ

malabar-gold

 കമ്പനിയുടെ 292-ാം ഷോറൂം  കേരളത്തിലെ 37-ാം ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കേരളത്തിലെ 37-ാം ഷോറൂം ഇടുക്കി കട്ടപ്പനയിൽ തുറന്നു. ഇതേദിവസം തന്നെ കർണാടകയിലെ യെലഹങ്കയിലും പുതിയ ഷോറൂം തുറന്നു. ഇതോടെ ഇന്ത്യയിൽ കമ്പനിയുടെ ഷോറൂമുകൾ 160 ആയും ആഗോളതലത്തിൽ 292 ആയും ഉയർന്നു.

ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളോടെയുള്ള കട്ടപ്പന ഷോറൂമിന്റെ ഉദ്ഘാടനം എം.എം.മണി എം.എൽ.എയും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദും ചേർന്ന് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ, വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, ബിജു മാധവൻ (എസ്.എൻ.ഡി.പി), യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, കൗൺസിലർ ജാൻസി ബേബി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ.തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോൻ, സെക്രട്ടറി കെ.പി.ഹസൻ എന്നിവർ സംബന്ധിച്ചു.

മലബാർ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.പി.വീരാൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് ഇന്ത്യ ഡയറക്‌ടർ എ.കെ.നിഷാദ്, കോർപ്പറേറ്റ് ഹെഡ്ഡുമാരായ ആർ.അബ്ദുൾ ജലീൽ, വി.എസ്.ഷറീജ്, വി.എസ്.ഷഫീഖ്, സോണൽ ഹെഡ് എം.പി.ജാഫർ, സ്‌റ്റോർ ഹെഡ്ഡുമാരായ ജെറാൾഡ് മാനുവൽ, ശ്രീകാന്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.