കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച എറണാകുളം ലുലുമാൾ ഷോറൂം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ് ആർ.അബ്ദുൽ ജലീൽ, സ്റ്റോർ ഹെഡ് മനോജ് സി.അമീർ, സോണൽ ഹെഡ് എം.പി.ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.
ഏത് പ്രായക്കാർക്കും ഇണങ്ങിയതും ഏതവരസത്തിലും അണിയാവുന്നതും ഏറ്റവും പുത്തൻ ഡിസൈനുകളിലുള്ളതുമായ ഡെയ്ലി വെയർ ആഭരണങ്ങളുടെ വിപുലമായ കളക്ഷനുകളാണ് ഷോറൂമിലുള്ളത്. സോൾ ലൈഫ്സ്റ്റൈൽ ലൈറ്റ്-വെയ്റ്റ് ജുവലറി, വജ്രം, അമൂല്യരത്നക്കല്ലുകൾ എന്നിവയിൽ രൂപകല്പന ചെയ്ത ആഭരണങ്ങളും ഷോറൂമിന്റെ ആകർഷണമാണ്. മലബാർ ഗോൾഡിന്റെ ഫെയർപ്രൈസ് പ്രോമിസിലൂന്നി 2.9 ശതമാനം മുതൽ പണിക്കൂലിയിലാണ് ആഭരണങ്ങൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |