SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.51 AM IST

മലബാർ ഗോൾഡ് നവീകരിച്ച മഞ്ചേരി ഷോറൂം തുറന്നു

malabar-gold

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മഞ്ചേരിയിൽ രാജ്യാന്തര നിലവാരത്തോടെ നവീകരിച്ച ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ.,​ മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം.സുബൈദ,​ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ.ടി.കെ.ഹംസ,​ മുൻ എം.എൽ.എ എം.ഉമ്മർ,​ ഇംപക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ സി.നുവൈസ്,​ ഫാ.ജോയ് (സി.എസ്.ഐ ചർച്ച്)​,​ ഉണ്ണിക്കൃഷ്‌ണൻ എമ്പ്രാന്തിരി,​ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്,​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ,​ മലബാർ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ കെ.പി.വീരാൻകുട്ടി,​ സി.മായിൻകുട്ടി,​ ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് (ഇന്ത്യ)​ ഡയറക്‌ടർ എ.കെ.നിഷാദ്,​ കോർപ്പറേറ്റ് ഹെഡ്ഡുമാരായ ആർ.അബ്ദുൽജലീൽ,​ വി.എസ്.ഷറീജ്,​ സോണൽ ഹെഡ് ജാവേദ് മിയാൻ,​ സമദ് ബാപ്പു,​ ഷോറൂം ഹെഡ് എ.കെ.ഷബീർ,​ അസിസ്‌റ്റന്റ് ഹെഡ് മുഹമ്മദ് തൗഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

ഗുണനിലവാരം ഉറപ്പാക്കിയ വൈവിദ്ധ്യമാർന്ന ആഭരണശേഖരങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്. മികച്ച വില്പനാനന്തര സേവനവും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ,​ പാർട്ടി‌വെയർ ആഭരണങ്ങൾക്ക് പുറമേ ഏത് പ്രായക്കാർക്കും ഏതവസരത്തിനും അനുയോജ്യമായ ഡെയ്‌ലി‌വെയർ കളക്ഷനുകളുടെ വലിയശേഖരവും ഷോറൂമിലുണ്ട്.

ആഭരണങ്ങൾക്ക് ന്യായമായ പണിക്കൂലി മാത്രം ഈടാക്കുന്ന ഫെയർ പ്രൈസ് പ്രോമിസ്, 2.9 ശതമാനം മുതൽ പണിക്കൂലി, രാജ്യത്തിന് എവിടെയും സ്വർണത്തിന് ഒരേവില എന്നിങ്ങനെ നിരവധി ഉപഭോക്തൃസൗഹൃദ സേവനങ്ങൾ മലബാർ ഗോൾഡിന്റെ സവിശേഷതയാണ്. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്വർണത്തിന്റെ വിലവർദ്ധനയിൽ നിന്ന് സംരക്ഷണം നേടാൻ വിലയുടെ അഞ്ചുശതമാനം മുതൽ നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള വെഡിംഗ് അഡ്വാൻസ് സൗകര്യവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിലുണ്ട്.

 ഫോട്ടോ:

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിച്ച മഞ്ചേരി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ.,​ മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം.സുബൈദ,​ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ.ടി.കെ.ഹംസ,​ എം.എൽ.എ എം.ഉമ്മർ,​ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്,​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, മലബാർ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ കെ.പി.വീരാൻകുട്ടി,​ സി.മായിൻകുട്ടി തുടങ്ങിയവർ സമീപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.