SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.21 AM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം പൂനെ പിംപ്രിയിൽ

malabar

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം പൂനെയിലെ പിംപ്രിയിൽ തുറന്നു. ആഗോള വികസന പദ്ധതിയുടെ ഭാഗമായ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ നിർവഹിച്ചു.

പിംപ്രിയിലെ ഫിനോലെക്‌സ് ചൗക്കിലാണ് അത്യാധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടെയുള്ള പുതിയ ഷോറൂം. പൂനെയിൽ കമ്പനിയുടെ മൂന്നാമത്തെയും വെസ്‌റ്റ് ഇന്ത്യ മേഖലയിൽ 15-ാമത്തെയും ഷോറൂമാണിത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പിംപ്രി മേയർ ഉഷ ഏലിയാസ് മായി മനോഹർ ഡോറെ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എ.ടി. ഫൻസീം അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

പരിശുദ്ധ സ്വർണത്തിലും വജ്രത്തിലും മറ്റ് അമൂല്യലോഹങ്ങളിലും നിർമ്മിച്ചതും പ്രാദേശിക സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും അനുയോജ്യവുമായ പരമ്പരാഗതവും പുതിയ ഡിസൈനുകളിലുമുള്ള വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിലുള്ളതെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.