SignIn
Kerala Kaumudi Online
Saturday, 20 April 2024 4.34 AM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം മുംബയ് ഘാട്കോപ്പറിൽ

malabar-gold

 മഹാരാഷ്‌ട്രയിൽ മലബാർ ഗോൾഡിന്റെ 11-ാം ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മഹാരാഷ്‌ട്രയിലെ 11-ാം ഷോറൂം മുംബയിലെ ഘാട്‌കോപ്പറിൽ തുറന്നു. ഘാട്‌കോപ്പർ ഈസ്‌റ്റിൽ എം.ജി റോഡിൽ റാം മന്ദിറിന് എതിർവശമാണ് 3,700 ചതുരശ്രഅടിയിൽ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടെയുള്ള ഷോറൂം. മുംബയിൽ മലബാർ ഗോൾഡിന്റെ അഞ്ചാം ഷോറൂമാണിത്.

ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ നിർവഹിച്ചു. മുഖ്യാതിഥി മനോജ് കോട്ടക് എം.പി. ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുനൽകി. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശിക സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും അനുയോജ്യമായ പരമ്പരാഗതവും പുതിയ ഡിസൈനുകളിലുമുള്ള വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഷോറൂമിലുള്ളതെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, MALABAR GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.