കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നവീകരിച്ച ചെന്നൈ ടി. നഗർ ഷോറൂം സൗത്ത് ചെന്നൈ എം.പി ഡോ.ടി. സുമതി (ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ) ഉദ്ഘാടനം ചെയ്തു. ജെ. കരുണാനിധി എം.എൽ.എ പ്രത്യേക ക്ഷണിതാവായിരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജിയണൽ ഹെഡ് കെ.ബി. യാസിർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
സ്വർണം, ഡയമണ്ട്, പ്ളാറ്റിനം എന്നിവയിൽ ആകർഷകമായി രൂപകല്പന ചെയ്ത നിത്യോപയോഗത്തിനുള്ളതും വെഡിംഗ് ആൻഡ് ഡിസൈനർ ശ്രേണിയിലുള്ളതും അമൂല്യശേഖരത്തിൽ പെട്ടതുമായ ആഭരണങ്ങൾ പ്രത്യേകം നിലകളിലായി ഷോറൂമിൽ അണിനിരത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വ്യക്തിഗത സേവനങ്ങൾക്കായി എക്സ്ക്ളുസീവ് ലോഞ്ച് സൗകര്യവുമുണ്ട്. മികച്ച വില്പനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം വിറ്റഴിയുന്ന സംസ്ഥാനമായ തമിഴ്നാട്ടിൽ മലബാർ ഗോൾഡിന് 17 ഷോറൂമുകളുണ്ടെന്നും ചെന്നൈയിലടക്കം കൂടുതൽ ഷോറൂമുകൾ തുറക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്ത് ഒന്നാമതെത്തി, ആഗോളതലത്തിലെ ഏറ്റവും മികച്ച ബ്രാൻഡായി മാറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |