SignIn
Kerala Kaumudi Online
Friday, 19 April 2024 5.42 PM IST

തരംഗമായി മലബാർ ഗോൾഡ് ഫെയർ പ്രൈസ് പ്രോമിസ്

malabar-gold

കോഴിക്കോട്: ഉപഭോക്തൃ താത്പര്യാർത്ഥം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ ലഭ്യമാക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നടപ്പാക്കുന്ന ഫെയർ പ്രൈസ് പ്രോമിസ് കാമ്പയിൻ ആഭരണ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു. 2.9 ശതമാനം മുതലുള്ള പണിക്കൂലിയിൽ കലാവിരുതും കലാചാരുതയും ഒത്തുചേർന്ന ആകർഷക ‌ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് കാമ്പയിന്റെ പ്രത്യേകത. ഉപഭോക്താക്കൾക്ക് മനസിനിണങ്ങിയ ആഭരണങ്ങൾ ഇതുവഴി കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാം.

ഇന്ത്യയിലെവിടെയും മലബാർ ഗോൾഡിൽ സ്വർണത്തിന് ഒരേ വിലയാണ്. ഇത്, കുറഞ്ഞനിരക്കിൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമേകുന്നു. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്വർണവിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാനായി ആഭരണത്തിന്റെ 10 ശതമാനം മുൻകൂർ നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബുക്ക് ചെയ‌്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത് കുറഞ്ഞവിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.

കൃത്യമായ പണിക്കൂലിയും തൂക്കവും ഉൾപ്പെടെയുള്ള സുതാര്യമായ പ്രൈസ് ടാഗ്, ആജീവനാന്ത ഫ്രീ മെയിന്റനൻസ്, പഴയസ്വർണാഭരണങ്ങൾക്ക് 100 ശതമാനം മൂല്യം നൽകി തിരിച്ചെടുക്കൽ, 21 വർഷമായി 100 ശതമാനം ബി.ഐ.എസ് ഹാൾമാർക്ക് സ്വർണാഭരണങ്ങൾ, ഫെയർ പ്രൈസ് പോളിസി, 28 ലാബുകളിൽ ഗുണനിലവാരം ഉറപ്പാക്കിയ ഐ.ജി.ഐ-ജി.ഐ.എ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, പൂർണമായും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വർണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും ആനുകൂല്യങ്ങളും നൽകി നിർമ്മിക്കുന്ന സ്വർണം എന്നിങ്ങനെ 10 പ്രോമിസുകളാണ് മലബാർ ഗോൾഡ് നൽകുന്നത്.

ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡിന് 10 രാജ്യങ്ങളിലായി 270 ഷോറൂമുകളുണ്ട്. ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്കായാണ് വിനിയോഗിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, FAIR PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.