SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.39 PM IST

മലബാർ ഗോൾഡിന് ₹30,000 കോടി വിറ്റുവരവ്

malabar

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 2021-22ൽ നേടിയത് മുൻവർഷത്തേക്കാൾ 35 ശതമാനം വളർച്ചയോടെ 30,000 കോടി രൂപ വിറ്റുവരവ്. കഴിഞ്ഞവർഷം വിവിധ രാജ്യങ്ങളിലായി 31 പുതിയ ഷോറൂമുകൾ തുറന്നു. 2022നെ സ്വാഗതം ചെയ്‌ത് ജനുവരിയിൽ മാത്രം പുതിയ 22 ഷോറൂമുകൾക്ക് തുടക്കമിട്ടു.

നിലവിൽ 10 രാജ്യങ്ങളിലായി കമ്പനിക്ക് 276 ഷോറൂമുകളുണ്ട്. അഞ്ച് രാജ്യങ്ങളിലായി 14 ആഭരണ നിർമ്മാണ ഫാക്‌ടറികളുമുണ്ട്. 2021-22ൽ ഇന്ത്യയിൽ നികുതിയായി 520 കോടി രൂപയും കമ്പനി അടച്ചു. ഓരോ രാജ്യത്തെയും സംസ്കാരവും ഉപഭോക്തൃ താത്പര്യവും മുൻനിറുത്തി ഉത്‌പന്നങ്ങൾ അവതരിപ്പിച്ചത് മികച്ച നേട്ടം കൊയ്യാൻ കമ്പനിയെ സഹായിച്ചുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

4,092 നിക്ഷേപകരും 14,169 മാനേജ്‌മെന്റ് അംഗങ്ങളുമാണ് കമ്പനിക്കുള്ളത്. നിക്ഷേപകരിൽ 409 പേർ കമ്പനിയിൽത്തന്നെ ജോലി ചെയ്യുന്നു. മലബാർ ഗ്രൂപ്പിന് കീഴിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് പുറമേ മലബാർ ഡെവലപ്പേഴ്‌സ്, മാൾ ഒഫ് ട്രാവൻകൂർ തുടങ്ങിയവയും ശക്തമായ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നു.

നടപ്പുവർഷം ലക്ഷ്യം

₹45,000 കോടി

നടപ്പുവർഷം (2022-23) 50 ശതമാനം വളർച്ചയോടെ 45,000 കോടി രൂപയുടെ വിറ്റുവരവാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം. 97 പുതിയ ഷോറൂമുകളും തുറക്കും; ഇതിൽ 60 എണ്ണം ഇന്ത്യയിലാണ്. 2023 മാർച്ചോടെ മൊത്തം ഷോറൂമുകൾ 373 ആകും. ഇതിൽ 206 എണ്ണം ഇന്ത്യയിലായിരിക്കും. ഇന്ത്യയ്ക്ക് പുറമേ 13 രാജ്യങ്ങളിലും കമ്പനിക്ക് സാന്നിദ്ധ്യമുണ്ടാകും.

രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിദ്ധ്യമറിയിക്കും. യു.കെ., ഈജിപ്ത്, ബംഗ്ളാദേശ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഷോറൂമുകൾ തുറക്കും. 20 പുതിയ ഡിസൈൻ ആഭരണങ്ങളും അവതരിപ്പിക്കും.

6,000 തൊഴിൽ

നടപ്പുവർഷം 6,000 പുതിയ തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ; 90 ശതമാനവും ഇന്ത്യയിലാകും. ആഭരണ നിർമ്മാണത്തിൽ നടപ്പുവർഷം പ്രതീക്ഷ 80 ശതമാനം വർദ്ധനയാണ്. ഖത്തർ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ പുതിയ ആഭരണ നിർമ്മാണശാലകൾ തുറക്കും.

സാമൂഹികക്ഷേമത്തിനും ഊന്നൽ

ലാഭത്തിന്റെ 5 ശതമാനം മലബാർ ഗോൾഡ് സാമൂഹികക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ട്. ഇതിനകം 273 കോടി രൂപ ചെലവഴിച്ചു. ആരോഗ്യം, പാർപ്പിടം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് ഊന്നൽ. നടപ്പുവർഷം 100 കോടി രൂപ ചെലവഴിക്കും; പെൺകുട്ടികളുടെ വിദ്യാഭ്യാസം, വ‌ൃദ്ധമന്ദിരങ്ങളുടെ സ്ഥാപനം എന്നിവയ്ക്കാണ് ഊന്നൽ. മലബാർ ചാരിറ്റബിൾ ട്രസ്‌റ്റാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

''20 വർഷത്തിലേറെയായി ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങൾ മാത്രമാണ് മലബാർ ഗോൾഡ് വിൽക്കുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്" എന്ന നയമാണ് ഞങ്ങൾ സ്വീകരിച്ചത്. വൺ ഇന്ത്യ, വൺ ഗോൾഡ് റേറ്റ് പദ്ധതിയും ഫെയർപ്രൈസ് പോളിസിയും മികച്ച ഉപഭോക്തൃവിശ്വാസം നേടി മുന്നേറാൻ മലബാർ ഗോൾഡിന് കരുത്തായി""

എം.പി. അഹമ്മദ്,

ചെയർമാൻ,

മലബാർ ഗ്രൂപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.