ചെന്നൈ: മഹേഷ് നാരായണൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രം 'മാലിക്" കണ്ടത് 150 രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകരെന്ന് ആമസോൺ പ്രൈം വീഡിയോ വ്യക്തമാക്കി. ഇന്ത്യയിൽ 3,200ലേറെ പട്ടണങ്ങളിലെയും നഗരങ്ങളിലെയും കാഴ്ചക്കാരെ മാലിക് ആകർഷിച്ചു. ജൂലായ് 15നാണ് ആമസോൺ പ്രൈം വീഡിയോയിൽ മാലിക് റിലീസായത്. പ്രൈം ഡേ റിലീസുകളായാണ് മാലിക്, തൂഫാൻ (ഹിന്ദി), സർപ്പട്ട പരമ്പരൈ (തമിഴ്/തെലുങ്ക്), ഇക്കട്ട (കന്നഡ) എന്നിവ പ്രേക്ഷകരിലേക്ക് ആമസോൺ പ്രൈം വീഡിയോ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |