SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.22 AM IST

മാരുതിക്ക് കരുത്തായി ഗ്രാമങ്ങളിൽ മികച്ച വില്പന

maruti

കൊച്ചി: മാരുതി സുസുക്കിക്ക് കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ ഏറ്റവും മികച്ച വില്പനനേട്ടം സമ്മാനിച്ചത് ഗ്രാമീണമേഖലകൾ. 2020-21ൽ കമ്പനിയുടെ മൊത്തം ആഭ്യന്തര വില്പനയിൽ 40.9 ശതമാനമായിരുന്നു ഗ്രാമീണ മേഖലകളുടെ പങ്ക്. കഴി‌ഞ്ഞവർഷം ഇത് 43.6 ശതമാനത്തിലേക്ക് മുന്നേറി.
ഓൾട്ടോ,​ സ്വിഫ്‌റ്റ്,​ വാഗൺആർ,​ ഡിയസർ,​ ഈക്കോ എന്നീ മോഡലുകൾക്ക് ലഭിച്ച വലിയ പ്രീതിയുടെ കരുത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം ഗ്രാമങ്ങളിൽ അഞ്ചുലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്താൻ മാരുതിക്ക് കഴിഞ്ഞു. 2007 മുതലാണ് കമ്പനി ഗ്രാമ,​ നഗരകണക്കുകൾ പ്രത്യേകം രേഖപ്പെടുത്താൻ തുടങ്ങിയത്. തുടർന്ന് 2013ലൊഴികെ എല്ലാവർഷവും ഗ്രാമീണ വിപണി വൻ വളർച്ച കുറിച്ചുവെന്ന് മാരുതി പറയുന്നു.
മികച്ച മൺസൂണിന്റെ പിൻബലത്തിൽ കാർഷികോത്പാദനം കൂടുകയും കർഷക വരുമാനം മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതാവുകയും ചെയ്‌തതാണ് ഗ്രാമീണമേഖലയിൽ വില്പന കൂടാൻ സഹായിച്ചതെന്നും മാരുതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം ഇന്ത്യയിൽ 13.31 ലക്ഷം വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. ഇതിൽ 5.91 ലക്ഷവും ഗ്രാമങ്ങളിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.