ബോബി ചെമ്മണൂർ (ബോചെ) ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഓണാഘോഷങ്ങളോട് അനുബന്ധിച്ച് മയൂരി ഒരുക്കുന്ന പ്രൈസ് ചലഞ്ചിന്റെയും ബോചെ അപ്ളയൻസസിന്റെയും ഉദ്ഘാടനം മയൂരി ഷോറൂമിൽ ഡോ.ബോബി ചെമ്മണൂർ (ബോചെ) നിർവഹിച്ചു. ആകർഷക വിലക്കുറവിലാണ് മയൂരി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.
മയൂരി ചലഞ്ചിൽ ഏവർക്കും പങ്കെടുക്കാം. മയൂരിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങൾ എവിടെ നിന്നെങ്കിലും കിട്ടിയാൽ ആ ബില്ലുമായി വരുന്ന ഉപഭോക്താവിന് മയൂരി സമ്മാനം നൽകും. ഓണം മെഗാ എക്സ്ചേഞ്ച് ഓഫറുകൾക്കും തുടക്കമായി. ബ്രാൻഡഡ് കമ്പനികളുടെ എക്സ്ചേഞ്ച് ഓഫറിന് പുറമേ ഓഫറുകളുമുണ്ട്. ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.
സോഫ, കട്ടിൽ, അലമാര, ഡൈനിംഗ് ടേബിൾ, ടിവി., വാഷിംഗ്മെഷീൻ, മിക്സി, ഗ്ലാസ്ടോപ്പ് ഗ്യാസ് സ്റ്റൗ, ചിമ്മിനി, മൈക്രോവേവ് ഓവൻ, ഫാൻ, ഇസ്തിരിപ്പെട്ടി, കുക്കർ, അലുമിനിയം തുടങ്ങിയവ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വിലക്കുറവിൽ വാങ്ങാം. ഫർണിച്ചറിന്റെയും ഗൃഹോപകരണങ്ങളുടെയും വ്യത്യസ്തവും വിപുലവുമായ ഡിസ്പ്ളേയും ഷോറൂമിലുണ്ട്. എൽ.ഇ.ഡി ടിവി ഏറ്റവും വിലക്കുറവിൽ ലഭിക്കും. ഫർണിച്ചറും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കോംബോ ഓഫറിൽ സ്വന്തമാക്കാം. നിലമ്പൂരിലെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉന്നതനിലവാരമുള്ള ഫർണിച്ചറുകളാണ് വില്പനയ്ക്കുള്ളത്. ഫർണിച്ചറിനും ഇലക്ട്രോണിക്സിനും ഹോം അപ്ളയൻസസിനും പൂജ്യം ശതമാനം പലിശയിൽ തവണവ്യവസ്ഥയിൽ പർച്ചേസ് സൗകര്യമുണ്ട്.
മോഡുലാർ ഇന്റീരിയർ കിച്ചൺ, വീടിന്റെ ഇന്റീരിയർ, ഓഫീസ് ഇന്റീരിയർ തുടങ്ങിയവ നവീനമായും വ്യത്യസ്തമായും മയൂരി നിർമ്മിച്ച് നൽകും. ഫോൺ: 79027 00600, 89433 00900
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |