കൊച്ചി: പ്രമുഖ ജർമ്മൻ ആഡംബര വാഹനനിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസിന്റെ കേരളത്തിലെ പുതിയ ഫ്രാഞ്ചൈസിയായി കൊച്ചി ആസ്ഥാനമായ കോസ്റ്റൽ സ്റ്റാറിനെ നിയമിച്ചു. ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖരായ മഹാവീർ ഗ്രൂപ്പിന്റെ ഭാഗമായ കോസ്റ്റൽ സ്റ്റാർ എറണാകുളത്ത് തൃക്കാക്കരയിലും തിരുവനന്തപുരത്ത് വേളിയിലുമാണ് സെയിൽസ് ആൻഡ് സർവീസ് സെന്റർ തുറന്നിട്ടുള്ളത്.
സർവീസ് ഫസ്റ്റെന്ന ആശയത്തിലൂന്നിയാണ് സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നതെന്ന് കോസ്റ്രർ സ്റ്റാർ മാനേജിംഗ് ഡയറക്ടർ തോമസ് അലക്സ് പറഞ്ഞു. പൂർണമായും ഡിജിറ്റലൈസേഷൻ റീട്ടെയിൽ രീതിയാണ് ഷോറൂമുകളിൽ ഒരുക്കുന്നത്. വൈകാതെ ബെൻസിന്റെ ഉയർന്ന ശ്രേണിയിലുള്ള വാഹനങ്ങളും ഇവിടെയെത്തും. തിരുവനന്തപുരത്ത് ഉൾപ്പടെ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുമെന്ന് മഹാവീർ ഗ്രൂപ്പ് ചെയർമാൻ യശ്വന്ത് ജഭാഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |