SignIn
Kerala Kaumudi Online
Friday, 29 March 2024 3.30 PM IST

സംരംഭ സൗഹൃദ കേരളം: മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് തുടക്കം

p-rajeer

കളമശേരി: വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ മന്ത്രി പി. രാജീവ് ഒരുക്കുന്ന 'മീറ്റ് ദ മിനിസ്റ്റർ" പരിപാടിക്ക് കുസാറ്റിൽ തുടക്കമായി. ഇന്നലെ അദാലത്തിൽ 118 അപേക്ഷകൾ ലഭിച്ചു. ഒട്ടേറെ പരാതികൾ അതത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉടൻ പരിഹരിച്ചു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായികൾക്കുള്ള പരാതികൾ ഉടൻ തീർപ്പാക്കാൻ നിയമം കൊണ്ടുവരുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം. മുഹമ്മദ്‌ ഹനീഷ്, വ്യവസായ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ എം.ജി. രാജമാണിക്യം, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, P RAJEEV, MEET THE MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.