SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 AM IST

മൈജി 100-ാം ഷോറൂം പെരിന്തൽമണ്ണയിൽ

myg

 100-ാം ഷോറൂം 'മൈജി ഫ്യൂച്ചർ" 22ന് മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്യും

കൊച്ചി: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ 100-ാം ഷോറൂം 'മൈജി ഫ്യൂച്ചർ" 22ന് പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിക്കും. 22ന് രാവിലെ 10ന് മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു; മഞ്ജുവാര്യരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

കേരളത്തിൽ ഓരോ 20 കിലോമീറ്ററിലും മൈജിക്ക് ഷോറൂമുകളുണ്ട്. ഇവയ്ക്കുപുറമേ 2023ഓടെ പ്രധാനപട്ടണങ്ങളിലായി 50 മൈജി ഫ്യൂച്ചർ സ്റ്റോറുകൾ തുറക്കും. 2022ൽ ഏഴ് പുതിയ ഷോറൂമുകൾ ആരംഭിക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങൾ ലഭ്യമാക്കാനായി സ്വന്തം ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. വൈകാതെ, മറ്റുസംസ്ഥാനങ്ങളിലും ജി.സി.സി. രാജ്യങ്ങളിലും സാന്നിദ്ധ്യമറിയിക്കും.

2006ൽ '3ജി മൊബൈൽ വേൾഡ്" എന്ന പേരിലാണ് മൈജിയുടെ പ്രവർത്തനാരംഭം. ചുരുങ്ങിയകാലത്തിനകം സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രോണിക്‌സ്, ടിവി., റഫ്രിജറേറ്റർ, എ.സി., വാഷിംഗ് മെഷീൻ വിപണിയിൽ 70 ലക്ഷത്തിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കി. 1,000 കോടിരൂപയുടെ വിറ്റുവരവ് ക്ളബ്ബിലും ഇടംപിടിച്ചു. മൈജി കെയർ, എക്‌സ്‌റ്റൻഡഡ് വാറന്റി, ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാൻ, എക്സ്ചേഞ്ച് ഓഫർ, ആകർഷക ഫിനാൻസ് സ്‌കീമുകൾ തുടങ്ങിയ ഉപഭോക്തൃസൗഹൃദ സേവനങ്ങളും മൈജിയുടെ സവിശേഷതകളാണ്.

മോഹൻലാലിനൊപ്പം മഞ്ജുവും

മോഹൻലാലിനൊപ്പം മഞ്ജുവാര്യരും ഇനിമുതൽ മൈജിയുടെ ബ്രാൻഡ് അംബാസഡറാകും. ഗൃഹോപകരണങ്ങളുടെ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുന്നതും തീരുമാനം എടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും സ്ത്രീകളാണ്. കരുത്തിന്റെ പ്രതീകമായ മഞ്ജുവാര്യരെ ബ്രാൻഡ് അംബാസഡറാക്കിയതും അതുകൊണ്ടാണെന്ന് ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.

₹500 കോടി നിക്ഷേപം

 ഒരുവർഷത്തിനുള്ളിൽ ₹500 കോടിയുടെ പുതിയ നിക്ഷേപം മൈജി നടത്തും

 പുതുതായി തുറക്കുന്ന 50 മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ 4,000 മലയാളികൾക്ക് തൊഴിലവസരം

 നിലവിൽ മൈജിയോടൊപ്പം ജോലി ചെയ്യുന്നവർ 2,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, MOHANLAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.