SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.35 PM IST

കൊവിഡിലും കൊഴിയാതെ പ്രത്യക്ഷ നികുതി വരുമാനം

rajiv-kumar

 അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 91% വളർച്ച

ന്യൂഡൽഹി: കൊവിഡിൽ സമ്പദ്‌വ്യവസ്ഥയുടെ താളംതെറ്റിയിട്ടും നടപ്പു സാമ്പത്തിക വർഷം (2021-22) ഇതുവരെ അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ കേന്ദ്രം നേടിയത് മികച്ച വളർച്ച. ഏപ്രിൽ ഒന്നുമുതൽ ജൂലായ് മൂന്നുവരെയായി കേന്ദ്രം സമാഹരിച്ചത് 2.49 ലക്ഷം കോടി രൂപയാണ്. 2020-21ലെ സമാനകാലത്തേക്കാൾ 91 ശതമാനമാണ് വർദ്ധന.

റീഫണ്ടുകൾക്ക് മുമ്പുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം ഇക്കുറി 2.86 ലക്ഷം കോടി രൂപയാണ്; മുൻവർഷത്തെ സമാനകാലത്ത് വരുമാനം 1.94 ലക്ഷം കോടി രൂപയായിരുന്നു. കോർപ്പറേറ്റ് ആദായ നികുതി, വ്യക്തിഗത ആദായ നികുതി, സെക്യൂരിറ്റി ട്രാൻസാക്‌ഷൻ നികുതി വരുമാനങ്ങൾ ഉൾപ്പെടുന്നതാണിത്. ബാങ്കുകളിൽ നിന്ന് കൃത്യമായ കണക്കുകൾ ലഭിക്കുന്നതോടെ, വരുമാനത്തിൽ കൂടുതൽ വർദ്ധനയുണ്ടാകുമെന്ന് കരുതുന്നു. നികുതി വരുമാന വർദ്ധന പ്രതീക്ഷ നൽകുന്നതാണെന്നും ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട വരുമാനം നേടാനാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതികരിച്ചു.

11.08 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യം. ഈവർഷം ഏപ്രിൽ ഒന്നുമുതൽ ജൂലായ് അഞ്ചുവരെയുള്ള കാലയളവിൽ 17.92 ലക്ഷം നികുതിദായകർക്കായി, കണക്കെടുപ്പുകൾക്ക് ശേഷം 37,050 കോടി രൂപയുടെ നികുതി റീഫണ്ട് ചെയ‌്തതായി സെൻട്രൽ ബോ‌ർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) നേരത്തേ വ്യക്തമാക്കിയിരുന്നു. 16.89 ലക്ഷം പേർക്ക് ആദായ നികുതി റീഫണ്ടായി 10,408 കോടി രൂപയും 1.03 ലക്ഷം പേർക്കായി 26,642 കോടി രൂപയുമാണ് നൽകിയത്.

ജി.ഡി.പി വളർച്ച രണ്ടക്കം കടക്കും:

നീതി ആയോഗ് വൈസ് ചെയർമാൻ

നടപ്പുവർഷം (2021-22) ഇന്ത്യയുടെ ജി.ഡി.പി വളർച്ച രണ്ടക്കം കടക്കുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. 2020-21ൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നു. കൊവിഡിന്റെ ആദ്യ രണ്ടുതരംഗങ്ങളിൽ നിന്ന് അതിജീവനത്തിന്റെ പാഠം പഠിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം അതിശക്തമാണ്. എഫ്.ഡി.ഐ റെക്കാഡ് ഉയരത്തിലെത്തി. സ്‌റ്റാർട്ടപ്പുകൾ ഐ.പി.ഒയ്ക്കായി വരിനിൽക്കുന്നു. പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ നേടുകയെന്ന ലക്ഷ്യവും കാണാനാകും.

നടപ്പുവർഷത്തെ രണ്ടാംപകുതിയിൽ സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടും. ഇത്, രണ്ടക്ക വളർച്ചയിലേക്ക് രാജ്യത്തെ നയിക്കുമെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ ഈ വർഷം 9.5 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DIRECT TAX, INDIA GDP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.