കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപത്തിന് കിറ്റെക്സിനെ ക്ഷണിച്ച് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ദൊരൈസ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി. കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബുമായി അദ്ദേഹം മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
കേരളത്തിലെ 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച ശേഷം കിറ്റെക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ശ്രീലങ്ക. ബംഗ്ലാദേശിൽ നിന്ന് നേരത്തേ ക്ഷണം ലഭിച്ചിരുന്നു. തെലങ്കാനയിൽ കിറ്റെക്സ് 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കിറ്റെക്സിനെ ക്ഷണിച്ച മറ്റു സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |