SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.45 AM IST

പെട്രോളിന് നല്ല പ്രിയം; ഡിമാൻഡില്ലാതെ ഡീസൽ

petrol

കൊച്ചി: രാജ്യത്ത് പെട്രോൾ വില്പന കഴിഞ്ഞമാസം കൊവിഡിന് മുമ്പേത്തേക്കാൾ മികച്ച വളർച്ച നേടിയെങ്കിലും ഡീസൽ ഉപഭോഗം ഇടിഞ്ഞു. 2020 ആഗസ്‌റ്റിലെ ഉപഭോഗത്തേക്കാൾ 13.6 ശതമാനം വളർച്ചയോടെ ഇക്കുറി ആഗസ്‌റ്റിൽ 2.43 മില്യൺ ടൺ പെട്രോൾ വിറ്റഴിഞ്ഞു. 2019 ആഗസ്റ്റിലെ 2.33 മില്യൺ ടണ്ണിനേക്കാൾ 4.1 ശതമാനവും അധികമാണിത്. 4.94 മില്യൺ ടണ്ണാണ് കഴിഞ്ഞമാസത്തെ ഡീസൽ ഡിമാൻഡ്. 2020 ആഗസ്‌റ്റിനേക്കാൾ 15.9 ശതമാനം അധികമാണിത്. എന്നാൽ, 2019 ആഗസ്റ്റിനെ അപേക്ഷിച്ച് വില്പന 9.8 ശതമാനം ഇടിഞ്ഞു.

ഊർജമില്ലാതെ എൽ.പി.ജി

2.32 മില്യൺ ടൺ എൽ.പി.ജിയാണ് കഴിഞ്ഞമാസത്തെ ഉപഭോഗം. 2020 ആഗസ്‌റ്റിനേക്കാൾ 1.85 ശതമാനം അധികമാണിത്. 2019 ആഗസ്റ്റിനെ അപേക്ഷിച്ച് 2.4 ശതമാനം കുറവുമാണ്.

ചിറകുതളർന്ന് വ്യോമയാനം

2019മായി താരതമ്യം ചെയ്യുമ്പോൾ നേർപകുതിയോളം മാത്രമാണ് ഇപ്പോഴും വിമാന ഇന്ധനത്തിന്റെ ഡിമാൻഡ്​. എന്നാൽ,​ കർശന ലോക്ക്ഡൗൺ മൂലം ചിറകുതാഴ്‌ത്തേണ്ടി വന്ന 2020നെ അപേക്ഷിച്ച് തിരിച്ചുകയറ്റം അതിശക്തവുമാണ്.

 3.50 ലക്ഷം ടൺ ജെറ്റ് ഫ്യുവൽ കഴിഞ്ഞമാസം വിറ്റഴിഞ്ഞു. 2020 ആഗസ്‌റ്റിനേക്കാൾ 41.7 ശതമാനമാണ് വളർച്ച. 2019 ആഗസ്‌റ്റിനേക്കാൾ 44.5 ശതമാനം കുറഞ്ഞു.

എൽ.പി.ജി കണക്‌ഷനും

വൈകാതെ പോർട്ട് ചെയ്യാം

മൊബൈൽനമ്പർ മറ്റൊരു കണക്‌ഷനിലേക്ക് മാറ്റുന്നതിന് (പോർട്ടബിലിറ്റി) സമാനമായി വൈകാതെ ഗാർഹിക എൽ.പി.ജി കണക്ഷനും പോർട്ട് ചെയ്യാം. ഇതിനായുള്ള ഏകീകൃത സോഫ്‌റ്റ്‌വെയർ പൊതുമേഖലാ എണ്ണക്കമ്പനികൾ തയ്യാറാക്കുകയാണ്.

ഏകീകൃത സോഫ്‌റ്റ‌്‌വെയറിൽ ഐ.ഒ.സി., ബി.പി.സി.എൽ., ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എൽ.പി.ജി വിതരണം ഒറ്റ പ്ളാറ്റ്‌ഫോമിലായി മാറും. ഇതോടെ, ഓൺലൈനായി തന്നെ കണക്‌ഷൻ പോർട്ട് ചെയ്യാൻ ഉപഭോക്താവിന് കഴിയും. പോർട്ടബിലിറ്റി നടപടിക്രമങ്ങൾ കമ്പനികൾ തമ്മിൽ പൂർത്തിയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PETROL, DIESEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.