SignIn
Kerala Kaumudi Online
Thursday, 18 April 2024 10.31 PM IST

പെട്രോളിനും ഡീസലിനും നല്ല കച്ചവടം

petrol

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ സജീവമാകുന്നുവെന്ന സൂചന നൽകിയും ഉത്‌സവകാലത്തിന്റെ ചുവടുപിടിച്ചും കഴിഞ്ഞമാസം ഇന്ധനവില്പന മികച്ച നേട്ടംകുറിച്ചു. പെട്രോൾ വില്പന 13.2 ശതമാനം ഉയർന്ന് 2.65 മില്യൺ ടണ്ണിലെത്തി. 2021 സെപ്തംബറിൽ വില്പന 2.34 മില്യൺ ടണ്ണായിരുന്നു. കൊവിഡ് പ്രതിസന്ധി നിലനിനിന്ന 2020 സെപ്തംബറിനേക്കാൾ 20.7 ശതമാനവും കൊവിഡിന് മുമ്പ് 2019 സെപ്തംബറിനേക്കാൾ 23.3 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ വില്പന.

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനമായ ഡീസൽ കഴിഞ്ഞമാസം 22.6 ശതമാനം വില്പന വർദ്ധനകുറിച്ചു. 5.99 മില്യൺ ടണ്ണാണ് സെപ്തംബറിലെ വില്പന. 2020 സെപ്തംബറിനേക്കാൾ 23.7 ശതമാനവും 2019 സെപ്തംബറിനേക്കാൾ 15 ശതമാനവും അധികമാണിത്. അതേസമയം, കഴിഞ്ഞമാസത്തെ പെട്രോൾ വില്പന ആഗസ്‌റ്റിനേക്കാൾ 1.9 ശതമാനം കുറവാണ്; ഡീസൽ വില്പന മാസാടിസ്ഥാനത്തിൽ അഞ്ച് ശതമാനവും കുറഞ്ഞിട്ടുണ്ട്.

തുണച്ച് മൺസൂണും

മൺസൂൺ സീസൺ അന്തിമഘട്ടത്തിലേക്ക് കടന്നതിനെ തുടർന്ന് കാർഷികമേഖലയിൽ നിന്നുള്ള ഡിമാൻഡ് കൂടിയത് കഴിഞ്ഞമാസം ഡീസൽ വില്പനയ്ക്ക് കരുത്തായി. ഉത്സവകാലത്തെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവുണ്ടായതും നേട്ടമായി.

വ്യോമയാന സർവീസുകളും യാത്രക്കാരുടെ എണ്ണവും കൊവിഡ് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയതോടെ വിമാന ഇന്ധന (എ.ടി.എഫ്)​ വില്പന കഴിഞ്ഞമാസം 41.7 ശതമാനം വർദ്ധിച്ച് 5.44 ലക്ഷം ടണ്ണിലെത്തി. 2020 സെപ്തംബറിനേക്കാൾ 81.3 ശതമാനം അധികമാണിത്.

എൽ.പി.ജിക്കും നേട്ടം

പാചകവാതക (എൽ.പി.ജി)​ വില്പന സെപ്തംബറിൽ 5.4 ശതമാനം ഉയർന്ന് 2.48 മില്യൺ ടണ്ണിലെത്തി. 2020 സെപ്തംബറിനേക്കാൾ 9.3 ശതമാനവും 2019 സെപ്തംബറിനേക്കാൾ 14.9 ശതമാനവും അധികമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PETROL, DIESEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.