കൊച്ചി: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രളയ് മൊണ്ഡലിനെ നിയമിച്ചു. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. 2025 സെപ്തംബർ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ആക്സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും റീട്ടെയിൽ ബാങ്കിംഗ് മേധാവിയുമായിരുന്ന പ്രളയ് മൊണ്ഡൽ 2020 സെപ്തംബർ 23നാണ് റീട്ടെയിൽ, എസ്.എം.ഇ., ഓപ്പറേഷൻസ് ആൻഡ് ഐ.ടി വിഭാഗം പ്രസിഡന്റായി സി.എസ്.ബി ബാങ്കിലെത്തിയത്. 2022 ഫെബ്രുവരി 17ൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. ഏപ്രിൽ ഒന്നുമുതൽ ഇടക്കാല മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രവർത്തിക്കുകയായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |