ജൂണിൽ മൊത്തവില്പന 23.7% ഉയർന്നു
ന്യൂഡൽഹി: സെമികണ്ടക്ടർ (ചിപ്പ്) ക്ഷാമവും അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റവും സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ആഭ്യന്തര വാഹനവിപണി കരകയറുന്നു. ചിപ്പ് ക്ഷാമത്തിന് അയവുവന്നതിന്റെ കരുത്തിൽ ജൂണിൽ മൊത്തവില്പന 23.7 ശതമാനം ഉയർന്നെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) വ്യക്തമാക്കി.
എല്ലാ ശ്രേണികളിലുമായി 16.11 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം ഫാക്ടറികളിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിയത്. 2021 ജൂണിൽ ഇത് 13.01 ലക്ഷമായിരുന്നു.
നേട്ടത്തിന്റെ കാഹളം
(കഴിഞ്ഞമാസത്തെ മൊത്തവില്പന, ബ്രായ്ക്കറ്റിൽ വളർച്ചാനിരക്ക്)
കാർ : 2.75 ലക്ഷം (19.06%)
ടൂവീലർ : 13.08 ലക്ഷം (23.4%)
ത്രീവീലർ : 26,701 (184%)
ആകെ : 16.11 ലക്ഷം (23.7%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |