SignIn
Kerala Kaumudi Online
Saturday, 20 April 2024 3.28 AM IST

$10,000 കോടി വരുമാന ക്ളബ്ബിൽ റിലയൻസ്

ril

 നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ കമ്പനി

മുംബയ്: ഒരു സാമ്പത്തിക വർഷം 10,000 കോടി ഡോളറിനുമേൽ (100 ബില്യൺ ഡോളർ) വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന പട്ടം ചൂടി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ്. മാർച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തികവർഷം 10,460 കോടി ഡോളറാണ് റിലയൻസ് രചിച്ച വരുമാനം; 7.92 ലക്ഷം കോടി രൂപ.

ജനുവരി-മാർച്ച് പാദത്തിൽ 16,203 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മൻവർഷത്തെ സമാനപാദത്തിലെ 13,227 കോടി രൂപയേക്കാൾ 22.5 ശതമാനം അധികമാണിത്. പ്രവർത്തനവരുമാനം 38.6 ശതമാനം ഉയർന്ന് 2.07 ലക്ഷം കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 60,705 കോടി രൂപയാണ്.

ലാഭക്കൊയ്‌ത്തുമായി

ഓയിൽ ടു കെമിക്കൽ

റിലയൻസിന്റെ മൊത്തം വരുമാനത്തിൽ 60 ശതമാനവും പ്രവർത്തന ലാഭത്തിൽ 43 ശതമാനവും പങ്കുവഹിക്കുന്ന ഓയിൽ ടു കെമിക്കൽ വിഭാഗം (ഒ2സി) 25 ശതമാനം വളർച്ചയോടെ 14,241 കോടി രൂപയുടെ നാലാംപാദ പ്രവർത്തനലാഭം നേടി.

കുതിപ്പിന്റെ റേഞ്ചിൽ ജിയോ

ഡിജിറ്റൽ സേവനവിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസ് വരുമാനത്തിൽ 21.8 ശതമാനവും ലാഭത്തിൽ 22.9 ശതമാനവും വളർച്ച കഴിഞ്ഞപാദത്തിൽ കുറിച്ചു. റിലയൻസ് ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 151.60 രൂപയായിരുന്നത് 167.60 രൂപയായി.

റീട്ടെയിൽ മുന്നേറ്റം

റിലയൻസ് റീട്ടെയിലിന്റെ വരുമാനം 23.3 ശതമാനം ഉയർന്ന് 58,017 കോടി രൂപയായി. ലാഭം 4.8 ശതമാനം കുറഞ്ഞ് 2,139 കോടി രൂപയാണ്.

''കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞിട്ടും മികച്ച വളർച്ച നേടാൻ റിലയൻസിന് കഴിഞ്ഞു""

മുകേഷ് അംബാനി,

ചെയർമാൻ,

റിലയൻസ് ഇൻഡസ്ട്രീസ്

₹19 ലക്ഷംകോടി

കഴിഞ്ഞവർഷം റിലയൻസ് ഓഹരികളുടെ വളർച്ച 36 ശതമാനമാണ്. വിപണിമൂല്യം 19 ലക്ഷം കോടി രൂപയും കടന്നു. ഈ നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യയിലെ പ്രഥമ കമ്പനിയാണ് റിലയൻസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RELIANCE, Q4 RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.