SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.33 AM IST

മാൻഡറിൻ ഓറിയന്റൽ ഇനി റിലയൻസിന് സ്വന്തം

newyork

 ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടലായ മാൻഡറിൻ ഓറിയന്റൽ ഇനി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന് സ്വന്തം. കേമാൻ ഐലൻഡ്സിലെ കൊളംബസ് സെന്റർ കോർപ്പറേഷനിൽ (കേമാൻ) നിന്ന് മൂലധന ഓഹരികളും ഹോട്ടലിന്റെ പരോക്ഷ പ്രമോട്ടർമാരിൽ നിന്ന് 73.37 ശതമാനം ഓഹരികളുമാണ് റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലെ റിലയൻസ് ഇൻഡസ്‌ട്രിയൽ ഇൻവെസ്‌റ്റ്‌മെന്റ്‌സ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് സ്വന്തമാക്കിയത്.

9.81 കോടി ഡോളറിന്റേതാണ് (ഏകദേശം 729 കോടി രൂപ) ഇടപാട്. 2003ൽ സ്ഥാപിതമായ ഹോട്ടൽ നിരവധി അന്താരാഷ്‌ട്ര അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൺസ്യൂമർ ആൻഡ് ഹോസ്‌പിറ്റാലിറ്റി വിഭാഗത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഹോട്ടലിനെ റിലയൻസ് ഏറ്റെടുത്തത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാംഷെയറിലുള്ള 300 ഏക്കർ സ്റ്റോക്ക് പാർട്ടി ക്ളബ്ബിനെ ഏറ്റെടുത്ത ഇ.ഐ.എച്ചിലും (ഒബ്‌റോയ് ഹോട്ടൽസ്) റിലയൻസിന് നിക്ഷേപമുണ്ട്.

മുംബയിലെ ബാന്ദ്ര-കുർള കോംപ്ളക്‌സിൽ കൺവെൻഷൻ സെന്ററും ഹോട്ടലും നിർമ്മിക്കുന്നുമുണ്ട് റിലയൻസ് ഇൻഡസ്‌ട്രിയൽ ഇൻവെസ്‌റ്റ്‌മെന്റ്‌സ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MANDARIN ORIENTAL, RELIANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.