SignIn
Kerala Kaumudi Online
Friday, 19 April 2024 11.17 PM IST

ഇന്ത്യ റബർ മീറ്റ് കൊച്ചിയിൽ ഇന്നും നാളെയും

rubber

കൊച്ചി: ആറാമത് 'ഇന്ത്യാ റബർ മീറ്റ്" ഇന്നും നാളെയും കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് റബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റബർ ബോർഡും റബർമേഖലയിലെ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന മീറ്റ് ഇന്ന് രാവിലെ 9ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ സതീഷ് ശർമ്മ ഉദ്ഘാടനം ചെയ്യും. റബർ ബോർഡ് ചെയർമാൻ ഡോ. സവാർധനാനിയ സംസാരിക്കും. കർഷകരും വ്യവസായികളും ഉൾപ്പെടെ 550 പ്രതിനിധികൾ പങ്കെടുക്കും. 'സ്വഭാവിക റബർ സുസ്ഥിര ഭാവിയ്ക്ക്" എന്നതാണ് സമ്മേളന മുദ്രാവാക്യം.

റബർ മേഖലയിലെ വെല്ലുവിളികൾ, സാദ്ധ്യതകൾ, നൂതനാശയങ്ങൾ, തന്ത്രപരമായ ആസൂത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. ജോൺ ബാഫേസ്, എ.ബി. പ്രേമാനന്ദ, ഡോ. അബ്ദുൾ അസീസ്, എസ്.എ.ഖാദിർ, ഡോ.കെ.എൻ. രാഘവൻ, ഡോ.ലഷ്മി നായർ, ഡോ.എസ്. സുബ്രഹ്മണ്യം, ഗജേന്ദ്ര സിങ്ങ് സരീൻ, ഡോ.ആർ.മുഖോപാദ്ധ്യായ്, നീരജ് താക്കർ, ആൽവിൻ സാമുവൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റബർ തടി ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട മലേഷ്യൻ സാങ്കേതികവിദ്യകളെക്കുറിച്ച് മലേഷ്യൻ ടിമ്പർ ഇൻഡസ്ട്രീസ് ബോർഡ് മുൻ ഡയറക്ടർ ജനറൽ ദാത്തോ ജലാലുദ്ദീൻ ഹറൂൺ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RUBER MEET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.