SignIn
Kerala Kaumudi Online
Friday, 19 April 2024 1.23 AM IST

എസ്.ബി.ഐയിൽ 5008 ക്ളാർക്ക് നിയമനം

p

ന്യൂഡൽഹി: എസ്.ബി.ഐ 5008 എസ്.ബി.ഐ ക്ലാർക്ക് തസ്‌തികകളിൽ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് എസ്ബിഐയുടെ ഔദ്യോഗികsbi.co.in സൈറ്റായ വഴി ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ 27. പ്രായപരിധി 20-28. ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐ.ഡി.ഡി) സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ഥികൾ പാസാകുന്ന തീയതി 2022 നവംബർ 30നോ അതിനുമമ്പോ ആണെന്ന് ഉറപ്പാക്കണം. തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഓൺലൈൻ പരീക്ഷയും (പ്രിലിമിനറി & മെയിൻ പരീക്ഷ) നിർദ്ദിഷ്ട പ്രാദേശിക ഭാഷയുടെ പരീക്ഷയും അടങ്ങിയിരിക്കും. 100 മാർക്കിന്റെ ഒബ്‌ജക്ടീവ് ചോദ്യങ്ങൾ ഉൾപ്പെടുന്ന പ്രിലിമിനറി പരീക്ഷ ഓൺലൈനായി നടത്തും. ഒബ്‌ജക്ടീവ് പരീക്ഷകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ 1/4 കുറയ്‌ക്കും. ജനറൽ, ഒ.ബി.സി, സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്ക് 750 ആണ്. എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗാർക്ക് ഫീസില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.