SignIn
Kerala Kaumudi Online
Saturday, 20 April 2024 7.28 AM IST

ഗ്ളോബൽ അക്കാഡമിയിൽ രണ്ടാമത് കോൺവെക്കേഷൻ

kamal

കൊച്ചി: കൊച്ചി ആസ്ഥാനമായ ഗ്ളോബൽ അക്കാഡമിയുടെയും എൽ.കെ. പ്രൊഡക്‌ഷൻസ് ഇന്റർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്‌ഷൻ കോഴ്‌സ് രണ്ടാം ബാച്ചിന്റെ കോൺവെക്കേഷൻ കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്‌തു.

സംവിധായിക വിധു വിൻസന്റ്, തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടൻ, ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ, നടി പ്രിയ നമ്പ്യാർ, ഗ്ളോബൽ അക്കാഡമി ഡയറക്‌ടർ രാജേഷ് പുത്തൻപുരയിൽ, ജയ്‌ൻസ് സ്‌കിൽ ഓൾ ഇന്ത്യ ഹെഡ് അമീർ, ജയ്‌ൻസ് സ്‌കിൽ കേരള റീജിയണൽ മാനേജർ വിനീത് വിജയ് എന്നിവർ സംബന്ധിച്ചു.

കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. കോഴ്സിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച സംവിധായകൻ, ഹ്രസ്വചിത്രം, തിരക്കഥ, സിനിമാറ്റോഗ്രഫി, നടൻ, നടി എന്നിവർക്ക് സംവിധായകൻ കമൽ ഉപഹാരങ്ങൾ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GLOBAL ACADEMY, SCRIPT WRITING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.