SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.53 PM IST

ഉയരെ ഉയരെ ഓഹരി, 58,000 കടന്ന് സെൻസെക്‌സ്

stock-markets

കൊച്ചി: ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂലഘടകങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരികൾ റെക്കാഡ് കുതിപ്പ് തുടരുന്നു. സെൻസെക്‌സ് ആദ്യമായി 58,000 ഭേദിച്ചു. നിഫ്‌റ്റി 17,300 പോയിന്റ് കടന്ന് പുതിയ ഉയരം കുറിച്ചു. 277 പോയിന്റുയർന്ന് 58,129ലാണ് സെൻസെക്‌സുള്ളത്. നിഫ്‌റ്റി 89 പോയിന്റ് നേട്ടവുമായി 17,323ലും.

വ്യാപാരത്തിനിടെ സെൻസെക്‌സ് ഒരുവേള 58,195വരെയും നിഫ്‌റ്റി 17,340 വരെയും എത്തിയിരുന്നു. റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റാ സ്‌റ്റീൽ, ടൈറ്റൻ, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ്, ബജാജ് ഓട്ടോ, ഐഷർ, ഒ.എൻ.ജി.സി., കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.

₹254.21 ലക്ഷം കോടി

സെൻസെക്‌സിന്റെ മൂല്യം ഇന്നലെ 1.52 ലക്ഷം കോടി രൂപ വർദ്ധിച്ച് 254.21 ലക്ഷം കോടി രൂപയെന്ന റെക്കാഡിലെത്തി. ഈമാസം ഇതുവരെ 4.19 ലക്ഷം കോടി രൂപ വർദ്ധിച്ചു. കൊവിഡ്കാലത്തെ മാത്രം വർദ്ധന 15.23 ലക്ഷം കോടി രൂപ.

₹73.02

ഓഹരി വിപണിയിലേക്ക് വൻതോതിൽ ഡോളറൊഴുകിയതിന്റെ കരുത്തിൽ രൂപ നാലു പൈസ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചത് 73.02ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SENSEX, NIFTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.