സെൻസെക്സിന്റെ മൂല്യം ₹6.52 ലക്ഷം കോടി ഉയർന്നു
കൊച്ചി: എച്ച്.ഡി.എഫ്.സി ഇരട്ടകളുടെ ലയനവാർത്ത നൽകിയ ആവേശം ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകളെ മൂന്നുമാസത്തെ ഉയരത്തിലെത്തിച്ചു. ജനുവരി 19ന് ശേഷം ആദ്യമായി സെൻസെക്സ് 60,000 മറികടന്നു; നിഫ്റ്റി 18,000വും ഭേദിച്ചു.
വ്യാപാരത്തിനിടെ 60,845 പോയിന്റുവരെ മുന്നേറിയ സെൻസെക്സ് വ്യാപാരാന്ത്യമുള്ളത് 1,335 പോയിന്റ് നേട്ടവുമായി 60,611ൽ. നിഫ്റ്റി 382 പോയിന്റ് ഉയർന്ന് 18,053ലാണുള്ളത്. ഒരുവേള നിഫ്റ്റി 18,114 വരെ ഉയർന്നിരുന്നു. എച്ച്.ഡി.എഫ്.സിക്ക് പുറമേ കോട്ടക് ബാങ്ക്, എച്ച്.യു.എൽ, ഇൻഡസ് ഇൻഡ് ബാങ്ക്, സൺഫാർമ തുടങ്ങിയവയും മികച്ച നേട്ടമുണ്ടാക്കി. സെൻസെക്സിന്റെ മൂല്യം 6.52 ലക്ഷം കോടി രൂപ വർദ്ധിച്ച് 274.41 ലക്ഷം കോടി രൂപയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |