കൊച്ചി: എക്കാലത്തെയും ഉയരമായ 59,737 വരെ മുന്നേറിയ സെൻസെക്സ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് 125 പോയിന്റ് നഷ്ടത്തോടെ 59,015ൽ. 722 പോയിന്റ് വീഴ്ചയാണ് ഇന്നലെ റെക്കാഡിൽ നിന്ന് സെൻസെക്സിനുണ്ടായത്. 17,793 വരെ ഉയർന്ന നിഫ്റ്റി 17,585ലും വ്യാപാരം അവസാനിപ്പിച്ചു; നഷ്ടം 44 പോയിന്റ്.
ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലും ഇന്നലെ രാവിലത്തെ സെഷനിലും വൻ നേട്ടംകൊയ്ത ഓഹരികളിൽ, ഇന്നലെ ഉച്ചയ്ക്കുശേഷം നിക്ഷേപകർ കനത്ത ലാഭമെടുപ്പ് നടത്തിയതാണ് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |