കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവനരംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളിൽ ഒന്നായി സൗത്ത് ഇന്ത്യൻ ബാങ്ക്. ടീം മാർക്സ്മെൻ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേർഡ് വർക്ക് പ്ലേസസ് ഇൻ ബി.എഫ്.എസ്.ഐ 2022-23 പട്ടികയിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇടംപിടിച്ചത്.
സാർത്ഥകവും സഹകരണപരവും പ്രചോദനാത്മകവുമായ തൊഴിലനുഭവം സൃഷ്ടിക്കുന്നതിൽ വിജയിച്ച ബ്രാൻഡുകളിലൊന്നായാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ വിലയിരുത്തിയത്. അലീജിയന്റ് മാർക്കറ്റ് റിസർച്ചുമായി ചേർന്നാണ് ടീം മാർക്സ്മെൻ ഈവർഷത്തെ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളെ കണ്ടെത്താനുള്ള ഗവേഷണം നടത്തിയത്.
ജീവനക്കാരോടുള്ള അനുഭാവം, സ്ഥാപനതാത്പര്യം, ഡിജിറ്റൽ വൈദഗ്ദ്ധ്യം, തൊഴിൽ വഴക്കം, വൈവിദ്ധ്യവും തുല്യതയും നിലനിറുത്തൽ തന്ത്രങ്ങൾ, വളർച്ചയും പ്രതിഫലവും തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഈ നേട്ടം സ്വന്തമാക്കിയത് അഭിമാനകരമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ (എച്ച്.ആർ ആൻഡ് അഡ്മിൻ) ടി.ആന്റോ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |