കൊച്ചി: സപ്ലൈകോയുടെ ശബരി ഉത്പന്നത്തിനൊപ്പം എടുക്കുന്ന സെൽഫിയിലൂടെ സമ്മാനങ്ങൾ നേടാം. ഒന്നാംസമ്മാനം 5,000 രൂപ. രണ്ടാംസമ്മാനം 3,000 രൂപ. ചിത്രങ്ങൾ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചർവഴി മാർച്ച് 31 വൈകിട്ട് നാലുവരെ അയക്കാം. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്.ബി പേജിൽ പോസ്റ്റ് ചെയ്യും. ഈ പോസ്റ്റ് സ്വന്തം അക്കൗണ്ടിലൂടെ ഷെയർ ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിനാണ് സമ്മാനം. എഡിറ്റ് ചെയ്യാത്ത മൊബൈൽ ചിത്രങ്ങളേ പരിഗണിക്കൂ. ബില്ല് കൈവശം വേണം. വിവരങ്ങൾക്ക്: 0484-2207925
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |