SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.22 PM IST

ആധുനികവത്കരണപാതയിൽ സപ്ലൈകോ: മന്ത്രി അനിൽ

supplyco

കൊച്ചി: സപ്ലൈകോ ആധുനികവത്കരണ പാതയിലാണെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ സപ്ലൈകോ ആർക്കൈവ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ മുതൽ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കും. ഭക്ഷ്യധാന്യ വിതരണവാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും 11 ഭാഗ്യവിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു. ഒരു ഗ്രാം സ്വർണം വീതമാണ് വിജയികൾക്ക് നൽകുക.

സപ്ലൈകോ ചെയർമാനും എം.ഡിയുമായ ഡോ.സഞ്ജീബ് പട്‌ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, വിജിലൻസ് ഓഫീസർ സി.എസ്.ഷാഹുൽഹമീദ്, അഡിഷണൽ ജനറൽ മാനേജർമാരായ പി.ടി.സൂരജ്, ആർ.എൻ.സതീഷ്, ഷീബ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

സപ്ലൈകോ ആർക്കൈവ്‌സ്

48 വർഷം പിന്നിട്ട സപ്ലൈകോയുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആർക്കൈവ്‌സിലുള്ളത്. ജൂൺ 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാഡമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആർക്കൈവ്‌സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SUPPLICO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.