ഹോം ഡെലിവറിയുടെ ഉദ്ഘാടനവും നാളെ
കൊച്ചി: സപ്ളൈകോയുടെ ഓൺലൈൻ വില്പനയ്ക്കും ഹോം ഡെലവറിക്കും നാളെ തുടക്കമാകും. ഉച്ചയ്ക്ക് 12ന് തൃശൂർ കളക്ടറേറ്റിലെ പ്ലാനിംഗ് ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. നാലുഘട്ടങ്ങളിലായി 500ലധികം സൂപ്പർ മാർക്കറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂരിലെ മൂന്ന് സപ്ലൈകോ വില്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഹോം ഡെലിവറി.
'സപ്ലൈകേരള" മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യാം. ആപ്പ് 11 മുതൽ പ്ലേസ്റ്റോറിൽ ലഭിക്കും. ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും. 10 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി. സൂപ്പർമാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി. നാല് കിലോമീറ്ററിനുള്ളിൽ അഞ്ചുകിലോ തൂക്കംവരുന്ന ഒാർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയാണ് ചുരുങ്ങിയ നിരക്ക്; പുറമേ ജി.എസ്.ടിയും. അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് നിരക്ക് വർദ്ധിക്കും.
കിഴിവുകൾ
ഓൺലൈൻ ബില്ലിന് 5% കിഴിവ്.
1000 രൂപയ്ക്കു മുകളിൽ പർച്ചേസിന്: ഒരു കിലോ ശബരി ചക്കി ഫ്രഷ് ഹോൾവീറ്റ് ആട്ട
2000 രൂപയ്ക്ക് മുകളിൽ: 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില
5000 രൂപയ്ക്ക് മുകളിൽ: ശബരി വെളിച്ചെണ്ണ ഒരു ലിറ്റർ പൗച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |