കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ പരിഷ്കരിച്ച ടിഗോർ ഇ.വി വിപണിയിലെത്തി. 12.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് 2023 ടിഗോർ ഇ.വി അവതരിച്ചത്. കൂടുതൽ റേഞ്ച്, പുതിയ കളർ സ്കീം, കൂടുതൽ വേരിയന്റുകൾ, പുതുപുത്തൻ ഫീച്ചറുകൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് പുത്തൻ പതിപ്പിനുള്ളത്.
എക്സ്.ഇ., എക്സ്.ടി., എക്സ്.ഇസെഡ് പ്ളസ്., എക്സ്.ഇസഡ് പ്ളസ് ലക്സ് എന്നീ വേരിയന്റുകളാണ് ഈ ഇലക്ട്രിക് സബ്-കോംപാക്റ്റ് ഇലക്ട്രിക് സെഡാനുള്ളത്. 13.75 ലക്ഷം രൂപയാണ് ടോപ് മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില.
26 കെ.ഡബ്ള്യു.എച്ച് കരുത്തോടുകൂടിയ ഐ.പി67 റേറ്റഡ് ലിക്വിഡ്-കൂൾഡ് ബാറ്ററി പാക്കോടുകൂടിയ ഇലക്ട്രിക് മോട്ടോറാണുള്ളത്. 74 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 170 എൻ.എം. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 315 കിലോമീറ്റർ വരെ പോകാം. പുതുമയുള്ള മാഗ്നറ്റിക് റെഡ് നിറത്തിലും കാർ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |