SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 AM IST

മികച്ച ഉന്മേഷവുമായി തേയില ഉത്പാദനം

tea

കൊച്ചി: കേരളത്തിന്റെ ഉൾപ്പെടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യയിലെ തേയില ഉത്‌പാദനം 2021 ജനുവരി-മാർച്ചിൽ 34.30 ശതമാനം വർദ്ധിച്ചു. മാർ‌ച്ചിൽ മാത്രം വളർച്ച 51.92 ശതമാനമാണ്. 2020 മാർച്ചിലെ 43.74 മില്യൺ കിലോഗ്രാമിൽ നിന്ന് 66.45 മില്യൺ കിലോഗ്രാമായാണ് വർദ്ധനയെന്ന് ടീ ബോർഡിന്റെ കണക്കുകൾ സൂചിപ്പിച്ചു. ജനുവരി-മാർച്ച്പാദത്തിൽ ഉത്‌പാദനം മുൻവർഷത്തെ സമാനപാദത്തിലെ 74.34 മില്യൺ കിലോഗ്രാമിൽ നിന്ന് 34.30 ശതമാനം മെച്ചപ്പെട്ട് 99.84 മില്യൺ കിലോഗ്രാമിലെത്തി.

ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഉത്‌പാദനത്തിൽ ഉണർവുണ്ട്. ദക്ഷിണേന്ത്യയിലെ ഉത്‌പാദനം 40.61 മില്യൺ കിലോഗ്രാമിൽ നിന്നുയർന്ന് 50.79 മില്യൺ കിലോഗ്രാമായി. വർദ്ധന 10.18 മില്യൺ കിലോഗ്രാം (25.07 ശതമാനം). ഇതിൽ 33.98 മില്യൺ കിലോഗ്രാമും ഉത്‌പാദിപ്പിച്ച് തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ തേയില ഉത്‌പാദക സംസ്ഥാനമായി. 2020 ജനുവരി -മാർച്ചിൽ തമിഴ്നാട്ടിലെ ഉത്‌പാദനം 27.77 മില്യൺ കിലോഗ്രാം ആയിരുന്നു. ഇക്കുറി വർദ്ധന 22.36 ശതമാനം. കേരളത്തിലെ ഉത്‌പാദനം 31.97 ശതമാനം മെച്ചപ്പെട്ടു. 11.76 മില്യൺ കിലോഗ്രാമിൽ നിന്ന് 15.52 മില്യൺ കിലോഗ്രാമിലേക്കാണ് ഉത്‌പാദനം ഉയർന്നത്.

33.73 മില്യൺ കിലോഗ്രാമിൽ നിന്ന് 49.05 മില്യൺ കിലോഗ്രാമിലേക്കാണ് ഉത്തരേന്ത്യൻ തേയില ഉത്‌പാദനം കുതിച്ചത്; വളർച്ച 54.42 ശതമാനം. അസാം 65.60 ശതമാനവും പശ്ചിമ ബംഗാൾ 32.79 ശതമാനവും വളർച്ച രേഖപ്പെടുത്തി.

വിലക്കുതിപ്പ് 46%

ജനുവരി-മാർച്ചിൽ ഇന്ത്യൻ തേയിലയുടെ വില 45.73 ശതമാനം ഉയർന്നു. ടീബോർഡിന്റെ റിപ്പോർട്ട് പ്രകാരം കിലോയ്ക്ക് 160.33 രൂപയിലായിരുന്നു വില്പന. 2020ലെ സമാനപാദത്തിൽ വില 110.02 രൂപയായിരുന്നു. ഉത്തരേന്ത്യൻ ഇനത്തിന് വില 114 രൂപയിൽ നിന്നുയർന്ന് 166.26 രൂപവരെയെത്തി. ദക്ഷിണേന്ത്യൻ ഇനത്തിന് ലേലങ്ങളിൽ വില വർദ്ധിച്ചത് 94.30 രൂപയിൽ നിന്ന് 145.33 രൂപയിലേക്കാണ്.

ഇറക്കുമതിയിൽ പൊള്ളി

തേയില ഇറക്കുമതിക്ക് 2020-21 ഏപ്രിൽ-ജനുവരിയിൽ ഇന്ത്യ നൽകിയ വില കിലോയ്ക്ക് ശരാശരി 172.14 രൂപയാണ്. മുൻവർഷത്തെ സമാനകാലത്ത് ശരാശരി വില 149 രൂപയായിരുന്നു. ഡോളർ നിരക്കിൽ വില 2.11 ഡോളറിൽ നിന്ന് 2.31 ഡോളറായി വർദ്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TEA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.