SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.21 PM IST

ടെൽക്കിന് ₹45 കോടിയുടെ ഓർഡർ

telk

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കിന് കൊൽക്കത്തയിലെ ടെക്നോ ഇലക്ട്രിക്കൽസിൽ നിന്ന് 45 കോടി രൂപയുടെ ട്രാൻസ്ഫോർമർ നിർമ്മാണ ഓർഡർ ലഭിച്ചു. രണ്ട് 315 എം.വി.എ ട്രാൻസ്ഫോർമറുകൾ ഛത്തീസ്ഗഢ് സ്റ്റേറ്റ് പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിനും രണ്ട് 100 എം.വി.എ ട്രാൻസ്ഫോർമറുകൾ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് ഡിവിഷനിലേക്കുമാണ് ഓർഡർ.

ഒരു വർഷത്തിനുള്ളിൽ ഇവ കൈമാറണം. കഴിഞ്ഞവർഷം ടെൽക് ഛത്തീസ്ഗഢിലേക്ക് രണ്ട് 315 എം.വി.എ ട്രാൻസ്ഫോർമറുകൾ നൽകിയിരുന്നു. അടുത്ത 5 വർഷത്തെ വൈദ്യുതി ഉപഭോഗ കണക്കുകൾ പ്രകാരം 40 മുതൽ 50 ശതമാനം അധികം വൈദ്യുതി ഉത്പാദനവും പ്രസരണവും വേണ്ടിവരുമെന്നുമാണ് ടെൽക്കിന്റെ വിലയിരുത്തൽ. ഇതുപ്രകാരം വരുംവർഷങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ കൂടുതൽ ഓർഡറുകൾ നേടാനുള്ള ശ്രമങ്ങളിലാണ് കമ്പനി.

കഴിഞ്ഞവർഷം ലഭിച്ച 250 കോടിയുടെ ഓർഡർ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TELK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.