തിരുവനന്തപുരം: ടൈൽസ് നിർമ്മാണരംഗത്ത് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പുതുതരംഗമാകുന്നു. ഗ്രാനൈറ്റിനേക്കാൾ ടെമ്പർ കൂടിയതും ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചതുമായ ടൈലുകളാണ് വിപണിയിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റാക്കിന്റെ വിട്രിഫൈഡ്, സെറാമിക്, ഡബിൾ ചാർജ്, ജി.വി.ടി ടൈലുകൾക്കാണ് വിപണിയിൽ പ്രിയമേറെ.
കൊവിഡിൽ മിക്ക കമ്പനികളും 20 മുതൽ 50 ശതമാനം വരെ വിലകുറച്ചിരുന്നെങ്കിലും ഇപ്പോൾ നിർമ്മാണം കുറച്ച്, വിലകൂട്ടാനുള്ള നീക്കത്തിലാണ്. എന്നാൽ, ആറുമാസത്തേക്ക് അഡ്വാൻസ് ഓർഡർ കൊടുത്തവർക്കും അഡ്വാൻസ് പേമെന്റ് ചെയ്യുന്നവർക്കും വിലവർദ്ധന ബാധകമാക്കേണ്ടെന്ന് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.
ഗ്രാനൈറ്റിന് വില കൂടിയിട്ടില്ലെന്നത് നിർമ്മാണമേഖലയ്ക്ക് ആശ്വാസമാണ്. റാക്കിന്റെ എല്ലാവിധ പുത്തൻ ടൈലുകളും ന്യൂരാജസ്ഥാൻ മാർബിൾസ് ഷോറൂമുകളിൽ ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സി. വിഷ്ണുഭക്തൻ പറഞ്ഞു. വിലവർദ്ധന ഇല്ലാത്തതിനാൽ ഗ്രാനൈറ്റിന്റെ സ്റ്റോക്കും ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |