കൊച്ചി: ബി-എസ്.യു.വി (ചെറു എസ്.യു.വി) ശ്രേണിയിലെ ആദ്യ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമെന്ന പെരുമയോടെ ടൊയോട്ട അവതരിപ്പിക്കുന്ന അർബൻ ക്രൂസർ ഹൈറൈഡറിന്റെ വില പ്രഖ്യാപിച്ചു. ആദ്യ നാല് ഗ്രേഡുകളുടെ വിലയാണ് വെളിപ്പെടുത്തിയത്. ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു.
മികച്ച പെർഫോമൻസ്, അഴകുള്ള രൂപകല്പന, അതിവേഗ ആക്സിലറേഷൻ, ഇന്ധനക്ഷമത, പരിസ്ഥിതിസൗഹൃദ ഫീച്ചറുകൾ തുടങ്ങി ഒട്ടേറെ സവിശേഷതകൾ വാഗ്ദാനം ചെയ്താണ് അർബൻ ക്രൂസർ ഹൈറൈഡർ എത്തുന്നത്.
സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് മോഡലും നിയോ ഡ്രൈവ് മോഡലുമുണ്ട്. ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ് മറ്റൊരു മികവ്. 40 ശതമാനം ദൂരം ഇലക്ട്രിക്കിൽ ഓടാം. ഇലക്ട്രിക് പവറിൽ 27.97 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. മാനുവൽ/ഓട്ടോ ട്രാൻസ്മിഷനുകളുണ്ട്. വില ഇങ്ങനെ:
വി ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹18.99 ലക്ഷം
ജി ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹17.49 ലക്ഷം
എസ് ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹15.11 ലക്ഷം
വി എ.ടി2 ഡബ്ള്യു.ഡി നിയോ ഡ്രൈവ് : ₹17.09 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |