കൊച്ചി: താളംതെറ്റിപ്പെയ്ത മഴ, കഴിഞ്ഞമാസം ട്രാക്ടർ വിപണിയുടെ താളവും തെറ്റിച്ചു. മഴക്കെടുതിയിൽ കൃഷി നശിക്കുകയും വിളവെടുപ്പ് മന്ദഗതിയിലാകുകയും ചെയ്തതാണ് തിരിച്ചടിയായത്.
ഒക്ടോബറിൽ 1.15 ലക്ഷം ട്രാക്ടറുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിരുന്നു. ഇത് സർവകാല റെക്കാഡാണ്. എന്നാൽ, നവംബറിൽ വില്പന 63,783 യൂണിറ്റുകളിലേക്ക് കൂപ്പുകുത്തി; നഷ്ടം 45 ശതമാനം. 2020 നവംബറിലെ 82,330 യൂണിറ്റുകളേക്കാൾ 22.5 ശതമാനവും കുറവാണിത്. അതേസമയം, കഴിഞ്ഞമാസം ട്രാക്ടർ കയറ്റുമതി 49 ശതമാനം ഉയർന്നിട്ടുണ്ട്. 2020 നവംബറിലെ 7,200 യൂണിറ്റുകളിൽ നിന്ന് 10,790 യൂണിറ്റുകളിലേക്കാണ് കയറ്റുമതിക്കുതിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |