കൊച്ചി: നിരവധി ആകർഷക ഫീച്ചറുകൾ ഉൾപ്പെടുത്തി ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ പുത്തൻ പതിപ്പ് ടി.വി.എസ് വിപണിയിലിറക്കി. മൂന്ന് വേരിയന്റുകളാണുള്ളത്.
ഏഴിഞ്ച് ടച്ച് സ്ക്രീൻ, വോയിസ് അസിസ്റ്റ്, ഐക്യൂബ് അലെക്സ സ്കിൽസെറ്റ്, മ്യൂസിക് പ്ളെയർ, ഫാസ്റ്റ് ചാർജിംഗ്, ബ്ളൂടൂത്ത് കണക്ടിവിറ്റി എന്നിങ്ങനെ ആഡംബര കാറുകൾക്ക് സമാനമായ ഫീച്ചറുകൾ കാണാമെന്നതാണ് പുത്തൻ ഐക്യൂബിന്റെ സവിശേഷത.
സ്റ്റാൻഡേർഡ് വേരിയന്റായ ഐക്യൂബ്, ഐക്യൂബ് എസ്., ടോപ് മോഡലായ ഐക്യൂബ് എസ്.ടി എന്നിവയാണ് പുത്തൻ മോഡലിനുള്ളത്. 1.24 ലക്ഷം രൂപയാണ് കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം പുത്തൻ ഐക്യൂബിന് ഫെയിം-2 സബ്സിഡിയോടെ കൊച്ചിയിൽ ഓൺറോഡ് വില. ഐക്യൂബ് എസിന് 1.30 ലക്ഷം രൂപ. ഐക്യൂബ് എസ്.ടിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. വിലയും ഡെലിവറിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കമ്പനി പിന്നീട് വെളിപ്പെടുത്തും.
പതിനൊന്ന് ആകർഷക നിറഭേദങ്ങളും മൂന്ന് ചാർജിംഗ് ഓപ്ഷനുകളും പുത്തൻ ഐക്യൂബിനുണ്ട്. ഇൻഫിനിറ്റ് തീം പേഴ്സണലൈസേഷനാണ് മറ്റൊരു സവിശേഷത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |