ന്യൂഡൽഹി: വി-ഗാർഡ് പൊടി, സൂക്ഷ്മജീവികൾ എന്നിവയെ ചെറുക്കുന്ന ആവരണങ്ങളും ആകർഷക രൂപകല്പനയുമുള്ള റൊമാൻസാ ആർട്ട് സീലിംഗ് ഫാൻ ഡൽഹിയിൽ പുറത്തിറക്കി. കടുത്ത വേനൽച്ചൂടിനെ ചെറുക്കാനും ഫാനിനാകുമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് സി.ഒ.ഒ വി.രാമചന്ദ്രൻ പറഞ്ഞു.
ബ്ളേഡിൽ പൊടി അടിയുന്നത് കുറയ്ക്കാനും സൂക്ഷ്മ ജീവികളെ ചെറുക്കാനും തുരുമ്പും നിറംമങ്ങലും തടയാനും പ്രത്യേക ആവരണവുമുണ്ട്. ഐ.എം.ഡി സാങ്കേതികവിദ്യ ചിറകുകളിലും മറ്റുമുള്ള ഗ്രാഫിക്സുകൾക്ക് മനോഹാരിതയും നീണ്ട ആയുസുമുറപ്പാക്കുന്നു. സൂപ്പീരിയർ ഗ്ളോസ്, മാറ്റ് ഫിനിഷുകളിൽ ആറ് മോഡലുകൾ ലഭ്യമാണ്. ഉത്തരാഖണ്ഡിലെ റൂർക്കിയിലുള്ള പ്ളാന്റിലാണ് നിർമ്മാണം. വില അഞ്ചുവർഷം ഗ്യാരന്റിയോടെ 4,850 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |