തിരുവനന്തപുരം: നികുതി കുടിശികയുള്ള വ്യാപാരികൾക്കായി ചരക്ക്-സേവന നികുതി വകുപ്പ് നടപ്പാക്കുന്ന ആംനെസ്റ്റി പദ്ധതിയിൽ ഓപ്ഷൻ സമർപ്പിക്കാനുള്ള കാലാവധി 2022 മാർച്ച് 31 വരെ നീട്ടണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
നിലവിലെ അവസാന തീയതി ഈമാസം 30 ആണ്. ജി.എസ്.ടിക്ക് മുമ്പുള്ള കേരള മൂല്യവർദ്ധിത നികുതി (വാറ്റ്), കാർഷികാദായ നികുതി, പൊതു വില്പന നികുതി, ആഡംബര നികുതി, സർചാർജ് എന്നിവ പ്രകാരമുള്ള കുടിശിക തീർക്കാനുള്ള പദ്ധതിയാണിത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവുണ്ട്. കോടതികളിൽ വകുപ്പുതല അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനെസ്റ്റി ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |