ചെന്നൈ: 2021ലെ ഷാങ്ഹായ് അക്കാഡമിക് റാങ്കിംഗ് ഒഫ് വേൾഡ് യൂണിവേഴ്സിറ്റീസിലെ അഥവാ ഷാങ്ഹായ് റാങ്കിംഗിലെ ലോകത്തെ ഏറ്റവും മികവുറ്റ ആയിരം യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച ഏക സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനെന്ന പട്ടംചൂടി വി.ഐ.ടി. 801-900 റാങ്കിംഗ് ബ്രായ്ക്കറ്റിലാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി).
14 സർവകലാശാലകൾ ഇക്കുറി ഇന്ത്യയിൽ നിന്ന് റാങ്കിംഗിൽ ഇടംനേടി. 401-500 ബ്രായ്ക്കറ്റിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്സി) ബംഗളൂരു ആണ് ഇന്ത്യയിൽ നിന്ന് ഒന്നാമത്. 2019 മുതൽ ഷാങ്ഹായ് റാങ്കിംഗിലെ സ്ഥിരം സാന്നിദ്ധ്യമാണ് വി.ഐ.ടിയെന്ന് ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |