SignIn
Kerala Kaumudi Online
Thursday, 25 April 2024 7.44 AM IST

ഷോപ്പ് ലോക്കൽ സമ്മാനപദ്ധതി വിജയികളെ പ്രഖ്യാപിച്ചു

vkc

കോഴിക്കോട്: പ്രാദേശികവിപണിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിലായി വി.കെ.സി പ്രൈഡ് നടത്തുന്ന 'ഷോപ്പ് ലോക്കൽ" പ്രചാരണത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച സമ്മാനപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കൽ മെഗാ പരിപാടിയിൽ മേയർ ഡോ.ബീന ഫിലിപ്പ് വിജയികളെ തിരഞ്ഞെടുത്തു.

കേരളത്തിലെ ബമ്പർ സമ്മാനമായ കാർ സുഭീഷ് താനൂർ നേടി. രണ്ടാംസമ്മാനാർഹരായ നാലുപേർക്ക് റോയൽ എൻഫീൽഡ് ബൈക്ക് ലഭിക്കും. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിജയികളെയും തിരഞ്ഞെടുത്തു. ആഴ്ചതോറും നടന്ന നറുക്കെടുപ്പിലൂടെ ഇതിനകം 3,000ലേറെ പേർക്ക് സമ്മാനങ്ങൾ നൽകി.

ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റ ഭീഷണി നേരിടുന്ന അയൽപ്പക്ക/പ്രാദേശിക വ്യാപാരത്തെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികളോടെ ഷോപ്പ് ലോക്കൽ കാമ്പയിൻ തുടരുമെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി റസാക്ക് പറഞ്ഞു. ഇതുവരെ രാജ്യത്തുടനീളം രണ്ടുലക്ഷത്തിലേറെ വ്യാപാരികൾക്ക് കാമ്പയിൻ നേട്ടമായി.

കാമ്പയിനോട് അനുബന്ധിച്ച് വ്യാപാരികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി വി.കെ.സി ഗ്രൂപ്പ് അവതരിപ്പിച്ച ഡീലർ കെയർഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണവും നടന്നു. പരപ്പനങ്ങാടി നാഷണൽ ഫുട്‌വെയറിലെ കെ.ബാലൻ, തളിപ്പറമ്പ് കെ.എസ്.ഫുട്‌വെയറിലെ ഫാസിൽ എന്നിവർക്ക് 25,000 രൂപവീതം നൽകി. ചെയർമാൻ വി.കെ.സി മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ഡയറക്‌ടർ വി.റഫീക്ക് സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VKC, SHOP LOCAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.