SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.35 PM IST

ഷോപ്പ് ലോക്കൽ കാമ്പയിനുമായി വി.കെ.സി പ്രൈഡ്

vkc-pride

 പ്രാദേശിക വിപണിക്ക് ഉണർവേകുക ലക്ഷ്യം

തിരുവനന്തപുരം: ഓൺലൈൻ വിപണി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാനും ലക്ഷ്യമിട്ട് വി.കെ.സി പ്രൈഡ് 'ഷോപ്പ് ലോക്കൽ" കാമ്പയിന് തുടക്കമിട്ടു. ചെറുകിട വ്യാപാരികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിന്റെ ആദ്യഘട്ടം കേരളത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. കാമ്പയിൻ വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇന്ത്യയുടെ പുതിയ സംസ്കാരമായി മാറുമെന്ന വീക്ഷണത്തോടെയുള്ള 'ഷോപ്പ് ലോക്കൽ" ബോളിവുഡ് താരം അമിതാഭ് ബച്ചനിലൂടെയാണ് ദേശീയതലത്തിൽ അവതരിപ്പിക്കുന്നത്. ബഹുരാഷ്‌ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഷോപ്പ് ലോക്കൽ കാമ്പയിൻ ചെറുകിട വ്യാപാരികൾക്ക് ഉത്തേജനമാകുമെന്ന് മന്ത്രി പറഞ്ഞു.

ഉപഭോക്തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്കാരം വളർത്തുകയാണ് ഷോപ്പ് ലോക്കലിന്റെ ലക്ഷ്യം. പ്രദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പണവിനിമയം വർദ്ധിക്കുമെന്നും വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി റസാഖ് പറഞ്ഞു.

സമ്മാനങ്ങളും വി.കെ.സി

പരിവാർ ആപ്പും

ആഴ്‌ചതോറുമുള്ള സമ്മാനങ്ങൾ, വീടിനടുത്തുള്ള കടകളിലേക്ക് ഉപഭോക്താക്കളെ നേരിട്ടെത്തിക്കാൻ സഹായിക്കുന്ന വി.കെ.സി പരിവാർ മൊബൈൽ ആപ്പ്, അമിതാഭ് ബച്ചൻ നൽകുന്ന സന്ദേശം എന്നീ പ്രചാരണങ്ങളോടെയാണ് വി.കെ.സി പ്രൈഡ് 'ഷോപ്പ് ലോക്കൽ" കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VKC, CKC GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.