SignIn
Kerala Kaumudi Online
Friday, 19 April 2024 8.49 PM IST

വാക്കറൂ സംക്രാന്തി പാദരക്ഷകൾ വിപണിയിൽ

walkaroo

കോഴിക്കോട്: പുതുവത്സര, സംക്രാന്തിഉത്സവ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രമുഖ പി.യു പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ പുത്തൻ പാദരക്ഷാശ്രേണി അവതരിപ്പിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പാദരക്ഷകളുണ്ട്. താങ്ങാവുന്ന വിലയുമാണ്.

എത്‌നിക് പ്രൗഢിയും മോഡേൺ രൂപകല്‌പനയും ചേരുന്നതാണ് വാക്കറൂ സംക്രാന്തി കളക്ഷൻ. ഈടുനിൽക്കുന്ന പി.യു അടിസ്ഥാന സോളുകളും മൃദുലമായ കുഷ്യൻ ഫുട്‌ബെഡ് മികവും ചേർന്നുള്ള ഡിസൈനിലെത്തുന്ന കളക്ഷന് വില 269 രൂപ മുതലാണ്. പരമ്പരാഗത വസ്ത്രശൈലികൾക്കും ഇണങ്ങുംവിധം ഫിഗ്‌, മിന്റ്, ഗ്രേ, ബ്ളാക്ക്, ബ്ളൂ, ബ്രൗൺ, ബ്ളൂ-ബീജ് തുടങ്ങിയ ആകർഷക നിറങ്ങളിൽ സംക്രാന്തി കളക്ഷൻ ലഭിക്കും.

പുരുഷന്മാർക്കായി 319 രൂപ മുതൽവിലയുള്ള ധൂൾ സാൻഡലുകൾ, 329 രൂപ മുതൽക്കുള്ളതും മുണ്ടിനും സ്യൂട്ടിനും ഇന്ത്യൻ വസ്ത്രങ്ങൾക്കും ഇണങ്ങുന്നതുമായ എത്‌നിക് ചപ്പലുകൾ, സ്ത്രീകൾക്കായി ആകർഷക ഡിസൈനും നിറഭേദങ്ങളും 269 രൂപ മുതൽ വിലയുമുള്ള സാൻഡലുകൾ, 289 രൂപയിൽ വിലയാരംഭിക്കുന്നതും ഏത് വേഷത്തിനും ഇണങ്ങിയതുമായ സ്‌റ്റൈലിഷ് ഫെസ്‌റ്റീവ് സ്ളിപ്പറുകൾ, കുട്ടികൾക്കായി 239 രൂപ മുതൽക്കുള്ള ഗ്രിപ്പ് സാൻഡലുകൾ തുടങ്ങിയവ സംക്രാന്തി കളക്ഷന്റെ ആകർഷണങ്ങളാണ്. റീട്ടെയിൽ പാദരക്ഷാ ഔട്ട്‌ലെറ്റുകളിൽ പുത്തൻ കളക്ഷൻ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, WALKAROO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.