SignIn
Kerala Kaumudi Online
Saturday, 20 April 2024 4.32 AM IST

പുതിയ ഓണം കളക്ഷനുകൾ അവതരിപ്പിച്ച് വാക്കറൂ

walkaroo

കോഴിക്കോട്: പ്രമുഖ പി.യു ഫുട്‌വെയർ ബ്രാൻഡായ വാക്കറൂ ഓണാഘോഷങ്ങളോട് അനുബന്ധിച്ച് പരമ്പരാഗത ശൈലിയിലുള്ള പാദരക്ഷകളുടെ വിപുലമായ ശേഖരം അവതരിപ്പിച്ചു. സാൻഡലുകൾ, വി സ്‌ട്രാപ്പുകൾ, സ്ലൈഡറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ശ്രേണി. പരമ്പരാഗത ശൈലിക്കൊപ്പം ആധുനികമികവുകളും ചേരുന്നുവെന്നതാണ് പുത്തൻ ശ്രേണിയുടെ സവിശേഷത.

പി.യു - അടിസ്ഥാന സോളും മൃദുലതയും സുഖകരമായ കുഷ്യൻഡ് ഫുട്‌ബെഡും ഉൾപ്പെടെയുള്ള മൂല്യവർദ്ധിത സവിശേഷതകളും പുത്തൻ കളക്ഷന്റെ ആകർഷണമാണ്. ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളോട് കൂടിയതാണ് പുരുഷന്മാർക്കുള്ള കംഫർട്ട് സാൻഡലുകൾ. ഭാരം കുറവാണ്. അനായാസമായി ധരിക്കാം. മികച്ച സ്‌റ്റൈലുമാണ്. വില 369 രൂപ.

സ്ത്രീകൾക്കുള്ള എത്‌നിക് സ്ലിപ്പേഴ്‌സ് മികച്ച നിറഭേദങ്ങളിലും ഭംഗിയിലും നവീനമായി ഒരുക്കിയിരിക്കുന്നു. വില 269 രൂപ മുതൽ. ആധുനിക രൂപകല്പനയും ഭംഗിയുമുള്ളതും ക്രമീകരിക്കാവുന്നതുമാണ് സ്‌റ്റൈലിഷ് ഫ്ളാറ്റ് സാൻഡലുകൾ. 329 മുതലാണ് വില. സുഖകരമായ പാഡഡ് പ്ളാറ്റ്‌ഫോമും ഭംഗിയും സമന്വയിക്കുന്ന വി സ്ട്രാപ്പ് സാൻഡലുകൾക്ക് വില 329 രൂപ മുതൽ. കേരളത്തിലെ പ്രമുഖ സ്‌റ്റോറുകളിലും https://www.walkaroo.in/ലും വാക്കറൂ ഓണം കളക്ഷൻ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, WALKAROO, FOOTWEAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.