തിരുവനന്തപുരം: സ്വാശ്രയ സാങ്കേതിക പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകളുൾപ്പടെ സ്വാശ്രയ കോളേജുകൾ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളിലും ആനുപാതികമായി കുറവ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. 2021-22 അദ്ധ്യയന വർഷത്തിലും അഡ്മിഷൻ ഫീസുൾപ്പടെ വർദ്ധിപ്പിക്കരുതെന്നും നിർദേശിച്ചു.
70 ലക്ഷം ലിറ്റർ
പാൽ ഉത്പാദനം
സംസ്ഥാനത്ത് പ്രതിദിനം 70 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 4.9 ലക്ഷം ലിറ്റർ പാൽ എത്തുന്നുണ്ട്. ഗുണനിലവാരമില്ലെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് സുഗുണ മിൽക്ക്, കർഷക മിൽക്ക്, അമൃത മിൽക്ക്, മലബാർ മിൽക്ക് എന്നീ ബ്രാൻഡുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |