ഐ.ടിയിലെ ഏറ്റവും ഉയർന്ന വേതനം
ബംഗളൂരു: ഇന്ത്യൻ ഐ.ടി രംഗത്ത് ഏറ്റവുമുയർന്ന വേതനം പറ്റുന്ന വ്യക്തിയെന്ന പട്ടംചൂടി വിപ്രോ സി.ഇ.ഒയും ഫ്രഞ്ച് പൗരനുമായ തിയേറി ഡെലപോർട്ട്. 2021-22ൽ 79.8 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വേതനം.
2020-21ൽ വാർഷിക ശമ്പളം 64.3 കോടി രൂപയായിരുന്നു. അതുപക്ഷേ, 9 മാസത്തെ വേതനം മാത്രമായിരുന്നു. 2020 ജൂലായിലാണ് അദ്ദേഹം വിപ്രോ സി.ഇ.ഒ ആയത്. ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ് 71 കോടി രൂപയും ടി.സി.എസ് സി.ഇ.ഒ രാജേഷ് ഗോപിനാഥൻ 25.77 കോടി രൂപയുമാണ് കഴിഞ്ഞവർഷം വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |